ഉത്തർപ്രദേശിലെ ഉന്നാവിൽ ഗോതമ്പ് പാടത്ത് രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ ടൈംസ് നൌ ന്യൂസിനോട് പറഞ്ഞു. പുല്ലു പറിക്കാൻ പോയ കുട്ടികളെ കാണാതാവുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Related News
ആലത്തൂരില്‍ ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷയില്‍
പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആലത്തൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടംമുതല്‍ വിവാദങ്ങളായിരുന്നു പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നതെങ്കില്‍ അവസാന ഘട്ടത്തില്‍ വികസനവും ദേശീയ സംസ്ഥാന രാഷ്ട്രീയവുമൊക്കെ ചര്‍ച്ചാ വിഷയമാകുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്താനായത് യു.ഡി.എഫിന് ആത്മവിശ്വസം പകരുന്നു. സംഘടനാ സംവിധാനത്തില്‍ മുന്നിലായിരുന്ന എല്‍.ഡി.എഫ് നേരത്തേ തുടങ്ങിയിരുന്നു. അല്പം വൈകിയാണ് ഇറങ്ങിയതെങ്കിലും പാട്ടും വിവാദങ്ങളുമൊക്കെയായി യു.ഡി.എഫും കളം പിടിച്ചു. അഞ്ച് റൌണ്ട് പര്യടനം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു ഇപ്പോള്‍ പരമാവധി വോട്ടര്‍മാരെ […]
30 വര്‍ഷം മുൻപത്തെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ
ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഗുജറാത്ത് വംശഹത്യാകേസില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്ത ഉദ്യോഗസ്ഥന് കൂടിയാണ് സഞ്ജീവ് ഭട്ട്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി. ഗുജറാത്തിലെ ജാംനഗറില്‍ എ.എസ്.പി […]
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്: വാഹന ഉടമകളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. 2023 മെയിൽ നിലവിൽ വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾ പ്രകാരം, ഓരോ പോയിന്റിലും നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദംഹർജിയിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല […]