കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗളൂരു കോർപറേഷൻ. കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നിൽ. 72 മണിക്കൂറിന് മുൻപെടുത്ത ആര് ടി – പി.സി.ആര് പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവർക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോർപറേഷൻ നിർദേശം നൽകി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ പരിശോധനക്ക് വിധേയരായി പരിശോധന ഫലം വരുന്നത് വരെ ക്വോറന്റൈനിൽ കഴിയണമെന്നും ബംഗളൂരു കോർപറേഷൻ വ്യക്തമാക്കി.
Related News
മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് ഹാക്കേഴ്സ്
മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് എത്തിക്കൽ ഹാക്കിങ്ങ് സംഘമായ കെ ഹാക്കേഴ്സ്. മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി. രഹസ്യ വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്നും വിവര ചോർച്ചക്കുള്ള സാധ്യത തടയുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ .ബി ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, കണക്റ്റഡ് ലോഡ് തുടങ്ങിയ വിവരങ്ങളാണ് കെ […]
വിസ്മയ കേസ്: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ലോക്കര്‍ സീല്‍ ചെയ്തു
വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് വീണ്ടും കോടതിയെ സമീപിക്കും. സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ വിസ്മയെ പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. വിവാഹ സമയത്ത് വിസ്മയക്ക് നല്കിയ 80 പവന് സ്വര്‍ണം സൂക്ഷിക്കാന്‍ കിരണ്‍ തന്റെ പേരില്‍ പോരുവഴിയിലെ ബാങ്കില്‍ തുറന്ന […]
കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വീസ് മുടങ്ങി
കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വീസ് മുടങ്ങി. പാലക്കാട് , മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. കര്‍ണാടകയിലേക്കുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകളും പുനഃസ്ഥാപിക്കാനായില്ല. കോഴിക്കോട് നിന്ന് തൃശൂര്‍ ജില്ലയിലേക്ക് സര്‍വീസ് ഉണ്ട്. ജില്ലയ്ക്കുള്ളില്‍ പേരാമ്പ്രയിലേക്ക് മാത്രമാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് ഉള്ളത്.