കേരള കോണ്‍ഗ്രസ് ബി പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ ചേരും. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തി. ഗണേഷ് കുമാറിനോട് അതൃപ്തിയുള്ള വിഭാഗമാണ് പാർട്ടി വിടുന്നത്.
കേരള കോണ്‍ഗ്രസ് ആര് (ബി) എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് നജീം പാലക്കണ്ടി പറഞ്ഞു. ആര് ബാലകൃഷ്ണ പിള്ളയോട് എതിര്‍പ്പില്ല. ഗണേഷ് കുമാര്‍ തന്നിഷ്ട പ്രകാരം പാര്‍ട്ടിയെ നയിക്കുന്നു, പാര്‍ട്ടിയില്‍ അംഗത്വമില്ലാത്തവര്‍ക്ക് പോലും സ്ഥാനങ്ങള്‍ നല്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നെല്ലാമാണ് പരാതി. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ നാല് ജില്ലാ കമ്മറ്റികള്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് നജീം പാലക്കണ്ടിയുടെ അവകാശവാദം.
കേരള കോണ്‍ഗ്രസ് ബി വിടുന്നവര്‍ ഒറ്റയ്ക്ക് പാര്‍ട്ടിയായി നില്ക്കാന് സാധ്യത കുറവാണ്. മാണി സി കാപ്പന് വിഭാഗവുമായി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ചിലപ്പോള്‍ ഈ വിഭാഗവുമായി ലയിച്ചേക്കും.