പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് കളിക്കളത്തില്‍ ആദരവര്‍പ്പിച്ച് ടീം ഇന്ത്യ. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമായ ഇന്ന് സൈനികരുടെ തൊപ്പി ധരിച്ചാണ് റാഞ്ചിയില്‍ മെന്‍ ഇന്‍ ബ്ലു കളത്തിലിറങ്ങുന്നത്.
ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയാണ് സൈനിക തൊപ്പി ടീം അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. നായകന് വീരാട് കോഹ്ലി ആദ്യം തൊപ്പി ഏറ്റുവാങ്ങി. ടോസിന് മുമ്പായിരുന്നു ചടങ്ങ്. ചടങ്ങിന്റെ വീഡിയോ ബി.സി.സി.ഐ തങ്ങളുടെ ട്വിറ്ററിലൂടെ പങ്കു വെച്ചു. മൂന്നാം ഏകദിനത്തിലെ മാച്ച് ഫീ പുല്‍വാമയില്‍ ജീവന് നഷ്ടപ്പെട്ട സൈനികരുടെ കുടുംബത്തിന് നല്‍കുമെന്ന് നായകന് വിരാട് കോഹ്ലി പറഞ്ഞു.
സൈനിക തൊപ്പി ധരിച്ച് കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിന് ഇന്നത്തെ കളി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.