ഉത്തരേന്ത്യയിൽ വൻ ഭൂചലനം. താജിക്കിസ്ഥാനാണ് ഭൂചലനത്തിന്റെ ഉത്ഭവസ്ഥലമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 10.30ന് 6.3 തീവ്രതയിലാണ് റിക്ചര്‍ സ്കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.
Related News
നാട്യം തുടരാത്തതിൽ സന്തോഷം, സാഹോദര്യത്തെ കുറിച്ച് പൊള്ളയായ വാക്കുകൾ എന്തിന്?
ഇനിയും അഭിനയിക്കാത്തതിൽ സന്തോഷം, ബാബരി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില് കോണ്‍ഗ്രസിന് അഭിമാനിക്കാമെന്നുമാണ് ഉവൈസി വ്യക്തമാക്കിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച് നടക്കുന്ന ഭൂമിപൂജ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതാകട്ടെ എന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദീന് ഉവൈസി. ഇനിയും അഭിനയിക്കാത്തതിൽ സന്തോഷം, ബാബരി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില് കോണ്‍ഗ്രസിന് അഭിമാനിക്കാമെന്നുമാണ് ഉവൈസി വ്യക്തമാക്കിയത്. ‘അവര്‍ ഇനിയും നാട്യം തുടരാത്തതിൽ സന്തോഷം. തീവ്ര ഹിന്ദുത്വ […]
ആലപ്പാട് ഖനനം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ശക്തമായിരിക്കെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഖനനം നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന നിലപാടായിരിക്കും വ്യവസായ മന്ത്രി സ്വീകരിക്കുക. ഖനനം നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഇന്നു വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ഇ.പി ജയരാജനും മന്ത്രി മെഴ്സിക്കുട്ടി അമ്മയും യോഗത്തില്‍ […]
ഭരണഘടന സംരക്ഷിക്കാനായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി
ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആത്മപരിശോധനക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നാലും പോരാട്ടം തുടരണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന യോഗം സോണിയാ ഗാന്ധിയെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ലോക്സഭാ കക്ഷിനേതാവിനെ തീരുമാനിക്കാന്‍ യോഗം സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി. കേരള എം.പിമാര്‍ അല്പസമയത്തിനകം രാഹുല്‍ ഗാന്ധിയെയാ കാണും. പാർലമെന്റ് അനക്സ് ഹാളിലായിരുന്നു യോഗം. യോഗാരംഭത്തിലേ സോണിയ ഗാന്ധിയെ കോൺഗ്രസിന് സംയുക്ത […]