വൈത്തിരിയില്‍ ജലീലെന്ന യുവാവിനെ പുറകില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വ്യാജ ഏറ്റുമുട്ടലുകള്‍ മാനവികതക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സത്യം തുറന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Related News
ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകുമോ ? പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെ…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെയാണ് നടന് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ഇതോടെ താരം ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് പ്രകാശ് രാജ്. നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ് രാജ് തള്ളിക്കളയുന്നത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് […]
തിരുവനന്തപുരം കഴക്കൂട്ടത്ത് തീപിടുത്തം
തിരുവനന്തപുരം കഴക്കൂട്ടത്ത് ഫർണീച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണീച്ചറിന്റെ നിർമ്മാണ യൂണിറ്റിലാണ് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടൻ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു. ടെക്നോപാർക്കിൽ ഉൾപ്പടെയുള്ള അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.
മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
കാസർഗോഡ് മൊബൈൽ ടവറിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. പഴയ ബസ് സ്റ്റാൻഡിന് സമീപം രാത്രി ഏഴോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറോളം പൊലീസും ഫയർഫോഴ്സും അനുനയിപ്പിച്ചതിനെ തുടർന്ന് യുവാവ് തനിയെ താഴെയിറങ്ങി. അതേസമയം ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.