മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖഫ് ബോർഡ് ഒരു കോടി രൂപ നൽകിയതിൽ വിശദീകരണം തേടി കേന്ദ്ര വഖഫ് ബോർഡ്. തുക നൽകിയത് വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് കേന്ദ്ര വഖഫ് ബോർഡ് അറിയിച്ചു
Related News
യു.എ.പി.എ കേസ്
കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതി താഹ ഫസലിന്റെ കയ്യക്ഷരം ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തിനും ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്താണ് കയ്യക്ഷരം രേഖപ്പെടുത്താന്‍ ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ജയിലില്‍ എത്തിയാണ് കയ്യക്ഷരം രേഖപ്പെടുത്തുക. പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകളിലെ കയ്യക്ഷരവുമായി താരതമ്യപ്പെടുത്തി പരിശോധിക്കും. മഞ്ചിക്കണ്ടി വെടിവെപ്പിന് പകരം ചോദിക്കുമെന്ന് എഴുതിയ കുറിപ്പ് നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.
വാളയാര്‍ കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . അന്വേഷണത്തിലെ വീഴ്ചയും പ്രാസിക്യൂഷന്റെ പരാജയവും മൂലം പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തിൽ അന്വേഷണ ചുമതല സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹരജി നൽകിയിട്ടുള്ളത്. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായത് മുതലുള്ള സംഭവങ്ങൾ അറിഞ്ഞിട്ടും കേസന്വേഷണ സമയത്തും വിചാരണ ഘട്ടത്തിലും അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. അന്വേഷണത്തിൽ ഉദാസീന നിലപാടും തെളിവുകൾക്ക് നേരെയുള്ള അവഗണനയുമാണുണ്ടായത്. പ്രോസിക്യൂഷന്റെ […]
ഇന്ത്യ- പാക് അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം; അഞ്ച് പേരെ ബിഎസ്എഫ് വധിച്ചു
ഇന്ത്യ- പാക് അതിർത്തിയിൽ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ. പുലർച്ചെ മേഖലയിൽ പട്രോളിംഗ് നടത്തിയ ബിഎസ്എഫ് സംഘമാണ് നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയത്. ബിഎസ്എഫ് സംഘത്തിന് നേരെ നുഴഞ്ഞുകയറ്റക്കാർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അതിനിടെ കശ്മീരിലെ ബാരാമുള്ള ക്രീരി മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ വധിച്ചു.