തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്.എസ്.എസ് സമ്മര്‍ദം. എന്നാല്‍ കുമ്മനം മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
അതേസമയം മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിക്ക് ആണ് നിലവില്‍ ചുമതല.