കർഷക സമരത്തിന് അന്താരാഷ്ട്ര തലത്തിൽ തന്നെ പിന്തുണയേറുന്ന സാഹചര്യത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സർക്കാർ. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും ഏറ്റെടുക്കുന്നത് ചില പ്രശസ്തരുടെ പതിവാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.നിക്ഷിപ്ത താല്പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ജനുവരി 26ന് കണ്ടത്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്പര്യക്കാര് ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണ മൂലമാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഇന്ത്യയ്ക്കും സംസ്കാരമുള്ള ഏതു സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്, പ്രസ്താവനയില്‍ പറയുന്നു.പുതിയ കാർഷിക നിയമത്തിനെതിരേ കർഷകരിൽ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളത്. നിയമം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പശ്ചാത്തലത്തില്‍ വേണം സമരത്തെ കാണേണ്ടതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.അതേസമയം, ഇന്ത്യയിലെ കർഷക സമരത്തിന് അന്താരാഷ്ട്ര സമൂഹത്തിൽ തന്നെ പിന്തുണയേറുകയാണ്. വിഖ്യാത യു.എസ് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ് തുടങ്ങിയവരാണ് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
Related News
‘പോ മോനേ മോദി, ഗോ ബാക്ക് മോദി’; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ് ടാഗുകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്, കേരള സന്ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ് ടാഗുകള്‍. ‘പോ മോനേ മോദി, ഗോ ബാക്ക് മോദി’ എന്നീ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. മോദിയുടെ സന്ദര്ശനത്തിനെതിരായാണ് ഇരു സംസ്ഥാനങ്ങളും പ്രതിഷേധം കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് മോദി കേരളം സന്ദര്‍ശിക്കുന്നത്. പശ്ചിമഘട്ടം കൊണ്ട് വേർതിരിക്കപ്പെട്ടുവെങ്കിലും മോദിക്കെതിരായ പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് ഒരു ട്വീറ്റ്. എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് മറ്റൊരു […]
മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്തതിന് ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരെ കോടതിയലക്ഷ്യ നടപടി
കാസര്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാകോസ് അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിച്ച് ഹെെക്കോടതി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് സമര്‍പ്പിക്കുന്നതിനായി കോടതി നിര്‍ദ്ദേശങ്ങള്‍ നേരത്തെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തന്നെ പുറപ്പെടുവിക്കുയും […]
മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു
മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.