ജമ്മുകശ്മീരിലെ ഹന്ദ്വാരയില് ഇന്നും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ക്രാള്‍ ഗുണ്ട് മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരര്‍ വെടിവെപ്പ് ആരംഭിച്ചത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ പൊലീസും സി.ആര്.പി.എഫും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന് നടത്തുന്നത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Related News
മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവം: തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്
മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചുകാണിച്ചെന്നും വലതു കൈ മുട്ടിന് പരിക്കുണ്ടെന്നും ശ്രീറാം ജാമ്യാപേക്ഷയില്‍ പറഞ്ഞു. ശ്രീറാമിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. അതെ സമയം കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസില്‍ വിശ്വാസമില്ലെന്ന് മരണപ്പെട്ട കെ.എം ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എം ബഷീറിന്റെ […]
അയ്യപ്പൻമാര്ക്ക് പഴകിയ ഭക്ഷണം, അമിത വില, അളവിൽ കുറവ്; സന്നിധാനത്ത് ഇതുവരെ ഈടാക്കിയ പിഴ 9 ലക്ഷത്തിലധികം
ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തിൽ ഈടാക്കിയത്. 2,37000 രൂപയാണ് ഈ ഘട്ടത്തിൽ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആ൪. സുമീത൯ പിള്ള അറിയിച്ചു. ഡിസംബ൪ 19 വരെയുള്ള കണക്ക് പ്രകാരം 4,61,000 രൂപ പിഴയായി ഈടാക്കിയിരുന്നു. […]
ബിഹാറിൽ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ നിതീഷിന് വിമുഖത
ബിഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിതീഷ് കുമാറിന് വിമുഖത. മുതിര്‍ന്ന ബി.ജെ.പി നേതാക്കൾ നിതീഷുമായി കൂടിക്കാഴ്ച നടത്തി. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കൾ നിതീഷ് ഉറപ്പ് നൽകി. ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകളിൽ ബി.ജെ.പി ആവശ്യം ഉന്നയിക്കും. നിതീഷ് കുമാര്‍ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ബി.ജെ.പി നേതാക്കൾ ആവര്‍ത്തിച്ച് പറയുമ്പോഴും ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണം കീറാമുട്ടിയായി തുടര്‍ന്നേക്കും. മുഖ്യമന്ത്രി പദം വീതിക്കുന്ന കാര്യത്തിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും ഇരു പാര്‍ട്ടികൾക്കുമിടയിൽ ചര്‍ച്ച നടക്കുന്നതായാണ് വിവരം. […]