മുംബൈയിൽ 92.86 രൂപയാണ് പെട്രോൾ വില. ഡീസലിന് 86.30 രൂപയും. ഡൽഹിയിൽ യഥാക്രമം 33.30, 76.48 രൂപയാണ് വില. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും അതു ഉപഭോക്താക്കൾക്ക് കൈമാറാതെ വില കൂട്ടിക്കൊണ്ടിരിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികൾ സ്വീകരിക്കുന്നത്.
Related News
ഹൈക്കോടതി അനുമതി ഇല്ലാതെ ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനൽ കേസ് പിൻവലിക്കരുത്: സുപ്രിം കോടതി
ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. 2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണം. നിയമസഭാ കയ്യാങ്കളി കേസ് വിധിയുടെ അടിസ്ഥാനത്തിലാകണം പരിശോധനയെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിർദേശങ്ങൾ നൽകിയത്. കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടി […]
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൈക്കൂലി വാങ്ങി ഡോക്ടര്‍മാര്‍ . കൈക്കൂലി നല്കാന് തയ്യാറാവാതിരുന്നതോടെ ചികിത്സ നീണ്ടത് മൂന്ന് മാസത്തോളം .കൈക്കൂലി നല്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഡോക്ടര്‍മാര്‍ക്കെതിരെ രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ദനും, സര്‍ജനും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയത്. കൈക്കൂലി നല്‍കാതെ ചികിത്സ നടക്കില്ലെന്നുറപ്പായതോടെയാണ് ഇവര്‍ കൈക്കൂലി നല്കാന് നിര്‍ബന്ധിതരായത്. മൂന്ന് മാസം മുന്‍പാണ് ചികിത്സ തേടി ജനറല്‍ ആശുപത്രിയിലെത്തിയത്. കൈക്കൂലി നല്‍കാത്തത് കൊണ്ട് […]
അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി
യുപിയിലെ പ്രശസ്ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്പ്പറേഷൻ ബോര്‍ഡാണ് പാസാക്കിയത്. എൻ.ഡി ടി.വിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാൻ നിർദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം പാസായി. ഇനി ഈ നിർദേശം സർക്കാരിന് അയക്കും. ഉടൻ ഭരണാനുമതി ലഭിക്കുമെന്ന് […]