അഹിംസാ പ്രക്ഷോഭത്തിന്റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര് ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ ഉത്കണ്ഠ രേഖപ്പെടുത്തി. അഹിംസാ പ്രക്ഷോഭത്തിന്റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര് ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് പോരാട്ടത്തിന്റെ ഊര്‍ജം, അതാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഹസാരെ പറഞ്ഞു.
2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.