കർഷകരെ അസന്തുഷ്ടരാക്കി കൊണ്ട് ഒരിക്കലും ഒരു രാജ്യത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കില്ലായെന്ന് പറഞ്ഞ കെജ്രിവാൾ സാധനപരമായി കർഷക പ്രക്ഷോഭത്തെ പിന്തുണക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്ത് ആക്രമണം അഴിച്ചുവിട്ടു എന്ന തരത്തിൽ കർഷകർക്കെതിരെ ബി.ജെ.പി അനുകൂല കേന്ദ്രങ്ങൾ നടത്തുന്ന ക്യാമ്പയിൻ സജീവമാകുന്ന പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. റിപ്പബ്ലിക്ക് ദിന സംഘർഷത്തെ അപലപിക്കുക പോലും ചെയ്യാതെ ഡൽഹി കത്തിയെരിയുന്നത് കാണാനാണ് കെജ്രിവാൾ ആഗ്രഹിക്കുന്നതെന്ന ആക്ഷേപവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Related News
അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ…
2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതെ, അതങ്ങ് അവസാനിച്ചു.. 16 വർഷത്തെ കരിയർ ഒരൊറ്റ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മഹേന്ദ്രസിങ് ധോണി അവസാനിപ്പിച്ചിരിക്കുന്നു. ആർഭാടങ്ങളില്ല, ആഘോഷങ്ങളില്ല… … 2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മൂന്ന് […]
ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി
മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ പ്രതി ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും മുംബൈയിലെ എൻസിബി ഓഫീസിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഹാജരാകണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം നവംബർ 5, 12, 19, 26, ഡിസംബർ 3, 10 തീയതികളിൽ ആര്യൻ ഖാൻ എൻസിബിക്ക് മുന്നിൽ എത്തുകയും ചെയ്തു. എൻസിബി […]
അതിശൈത്യത്തിൽ നിന്ന് മുക്തി; ഡൽഹിയിൽ താപനില ഉയരുന്നു
ഡൽഹിയിൽ താപനില വർധിച്ചു. ഇതോടെ കൊടുംതണുപ്പിന് നേരിയ കുറവുണ്ടായി. ഞായറാഴ്ച കുറഞ്ഞ താപനില 9.8 ഡിഗ്രി രേഖപ്പെടുത്തി. ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പ്. ഞായറാഴ്ച വൈകീട്ടോടെ നഗരത്തിൻറെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. അതേസമയം ഡൽഹിയിലെ വായുനിലവാരം വീണ്ടും ഗുരുതര അവസ്ഥയിൽ എത്തി. വായു ഗുണനിലവാര സൂചിക 460 രേഖപ്പെടുത്തി.