ജനതദൾ എസ് പിളർന്ന് ജോർജ് തോമസ് നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക് പോകും. വനം വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ജോർജ് തോമസ് അറിയിച്ചു. ദേശീയ തലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കും. പുതിയ സംസ്ഥാന പ്രസിഡന്റ് ആയി ജോർജ് തോമസിനെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.
Related News
കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും; ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും
എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘എൻഡിഎ കേരള പദയാത്ര’ 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മേൽപ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം. രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ സുരേന്ദ്രന്റെ കാസർഗോഡ് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയിൽ നടക്കുന്ന വിവിധ […]
”മാണിയുടെ ഹൃദയം മുറിച്ചുമാറ്റി”: യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ജോസ് കെ മാണി
മുന്നണി കെട്ടിപ്പടുത്തത് മാണിയാണ്. ആ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയത് യുഡിഎഫ് കാട്ടിയത് അനീതിയെന്ന് ജോസ് കെ മാണി. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും കേരള കോൺഗ്രസ് കോൺഗ്രസ് പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ മോശക്കാരൻ ആയതെന്നും ജോസ് കെ മാണി പറഞ്ഞു. തല്ക്കാലം ഒറ്റക്ക് നില്‍ക്കുമെന്നും യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്നുമുള്ള തീരുമാനമാണ് ജോസ് കെ മാണി ഇന്ന് അറിയിച്ചത്. നിലവില്‍ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുരക്ഷിതമായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും […]
സിൽവർ ലൈൻ ; മുഖ്യമന്ത്രി മൗനം തുടരുകയാണ്, അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നു: വി ഡി സതീശൻ
സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി വീണ്ടും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു ഡി എഫ് സമരവുമായി മുന്നോട്ട് പോകും. യു ഡി എഫ് ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾക്കൊന്നും സർക്കാർ ഇതുവരെ ഉത്തരം നൽകിയിട്ടില്ല . മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഒരു ചോദ്യത്തിനും ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽ സിൽവർ ലൈന്‍ എതിരായി ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികളും സമരങ്ങളുമായി യു ഡി എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി […]