പ്രതിപക്ഷം എന്ന നിലയിലുള്ള കർതവ്യം പൂർണമായും നിറവേറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന ചുമതല നന്നായി തന്നെ നിർവഹിച്ചു. ആവശ്യമായ സമയത്ത് സർക്കാറിനൊപ്പം നിന്നു. നിയമസഭയിലും പുറത്തും സർക്കാറിന്റെ അഴിമതി തുറന്ന് കാണിക്കാനായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നിറവേറ്റുന്നതായിരുന്നു, അഞ്ചു വര്‍ഷം മുന്‍പ് സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ ഇടതു മുന്നണിയെപ്പോലെയല്ല, ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും യുഡിഎഫ് പ്രവര്‍ത്തിക്കുക എന്ന് നല്കിയ വാക്ക് പൂര്‍ണമായും പാലിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
Related News
രൺജീത്ത് ശ്രീനിവാസൻ വധക്കേസ്; വിധിയിൽ തൃപ്തിയെന്ന് ഡിജിപി, അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നൽകും
രൺജീത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
മ്യൂക്കർമൈക്കോസിസ് രോഗബാധ: എറണാകുളത്ത് നാല് പേർ മരിച്ചു
എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മ്യൂക്കർമൈക്കോസിസ് രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയുമാണ് മരണമടഞ്ഞത്. മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചവരാണ്.
കേസുകളില്‍ തീര്‍പ്പില്ലാതെ വനിത കമ്മീഷന് ; കെട്ടിക്കിടക്കുന്നത് 11887 കേസുകള്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയലധികവും തീര്‍പ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 11,887 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇക്കാലയളവില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ക്ക് രണ്ട് കോടിയിലധികം രൂപയാണ് ആനുകൂല്യമായി സര്‍ക്കാര്‍ നല്‍കിയത്. 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വനിത കമ്മീഷന് രജിസ്റ്റര്‍ ചെയ്തത് 22150 കേസുകള്‍. തീര്‍പ്പാക്കിയത് 10263 എണ്ണം. 11887 കേസുകള്‍ ഇപ്പോഴും തീര്‍പ്പാക്കാതെ കെട്ടികിടക്കുന്നു. തലസ്ഥാന ജില്ലയില്‍ മാത്രം 4407 കേസുകളാണ് തീര്‍പ്പാകാതെയുള്ളത്. പോലീസിനെതിരെ ലഭിച്ച പരാതികളില്‍ […]