ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് പുതിയ ചരിത്രം എഴുതാന്‍ റൊണാൾഡോയെ സഹായിച്ചത്. നാപ്പോളിക്കെതിരായ പ്രകടനം 760 എന്ന ഗോള്‍ നേട്ടത്തിൽ റൊണാൾഡോയെ എത്തിച്ചു. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകൾ എന്ന റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്.പെലെ (757), റൊമാരിയോ (743), ലയണല്‍ മെസി (719) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളവര്‍.രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ചാണ് 760 ഗോളുകൾ റൊണാൾഡോ നേടിയത്. 757 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം പെലെയെ റൊണാൾഡോ നേരത്തെ തന്നെ മറികടന്നിരുന്നു. സ്പോർടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കും ഒപ്പം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാൾഡോ ഇത്രയും ഗോൾ നേടിയത്.
Related News
പി എസ് ജിയ്ക്കായി മെസ്സി ഇന്ന് കളത്തിൽ
അര്‍ജന്റീനിയൻ താരം ലയണല്‍ മെസിയുടെ ഫ്രഞ്ച് ലീഗ് ഫുട്ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മെസിയുടെ പുതിയ ക്ലബ് പാരീസ് സെയിന്റ് ജെര്മെയ്ന്(പി എസ് ജി) സ്ട്രാസ്ബര്‍ഗിനെ നേരിടും. ഫ്രാന്‍സില്‍ കൊവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ […]
ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ
ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായി എന്ന് താരം ചോദിച്ചു. ധോണി എന്ന വ്യക്തിയല്ല ഉപദേശകൻ എന്ന ചിന്തയാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. (dhoni mentor Ajay Jadeja) “ഇതെനിക്ക് തീരെ മനസ്സിലാക്കാനാവുന്നില്ല. അവരെന്താണ് ചിന്തിച്ചതെന്ന് ഞാൻ രണ്ട് ദിവസമായി ആലോചിക്കുകയാണ്. ഞാൻ ധോണിയെപ്പറ്റിയല്ല സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ […]
‘അർജന്റീന പഴയ അർജന്റീനയല്ല’; ലോകകപ്പിലെ ഫേവരിറ്റുകളെന്ന് ലൂക്ക മോഡ്രിച്ച്
2018 ലോകകപ്പിൽ കളിച്ച ടീമല്ല ഇപ്പോൾ അർജൻ്റീനയെന്ന് റയൽ മാഡ്രിഡിൻ്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. അർജൻ്റീന ലോകകപ്പിലെ ഫേവരിറ്റുകളാണ്. കൂടുതൽ ഒത്തിണക്കത്തോടെയാണ് അവർ കളിക്കുന്നതെന്നും മോഡ്രിച്ച് വ്യക്തമാക്കി. ഈ വർഷം നവംബർ ഡിസംബർ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പിൽ അർജൻ്റീന ഗ്രൂപ്പ് സിയിലും ക്രൊയേഷ്യ ഗ്രൂപ്പ് എഫിലുമാണ്. “കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ അർജന്റീനക്കെതിരെ കളിച്ച് ജയിച്ചു. എന്നാൽ ഇപ്പോൾ അവർ വളരെ നല്ല മികച്ച ടീമാണ്. ഏതാനും വർഷം മുൻപ് കണ്ടതിനേക്കാൾ അവർ കരുത്തരായെന്ന് […]