പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ മത്സ്യ മേഖലക്ക് 1500 കോടി രൂപയും, തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി, കിഫ്ബി വഴി 10000 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വീട് പുനർഗേഹം പദ്ധതി വഴി 100 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് വായ്പ മൊട്ടോറൈസേഷൻ സബ്സിഡി നൽകും. 10 കോടി രൂപ ഓണ്‍ലൈൻ വ്യാപാരത്തിനും ഇ ഓട്ടോക്കും സബ്സിഡി നല്‍കും. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴി 25 ശതമാനം സബ്സിഡിയും നല്‍കും
Related News
വയനാട്ടില്‍ വീട്ടിനുള്ളില്‍ പുലി.
വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്നാട് പാട്ടവയലില്‍ വീട്ടില്‍ പുള്ളിപ്പുലി കയറി. തടിയില്‍ രായന്റെ വീട്ടിലാണ് പുള്ളിപ്പുലി കയറിയത്. ഓടു വെച്ച വീടിനു മുകളില്‍ കയറിയ പുലി മുറിയിലേക്ക് വീണെന്നാണ് കരുതുന്നത്. വീട്ടുകാര്‍ പുറത്തായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട് തുറന്നപ്പോഴാണ് കട്ടിലിനടയില്‍ പുലിയെ കണ്ടെത്തിയത്. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മനോഹരന്റെ […]
പരീക്ഷയെ ഭയപ്പെടരുത്: വിദ്യാർഥികളോട് പ്രധാനമന്ത്രി
പരീക്ഷയെ ഒരിക്കലും ഭയപ്പെടരുതെന്ന് വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായുള്ള പരീക്ഷ പേ ചർച്ച എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർഥികളോടും അധ്യാപകരോടും പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് സംവദിച്ചത്. എല്ലാ വിഷയങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ടു പഠിക്കണമെന്നും വിഷമമുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർ ഒരിക്കലും വിദ്യാർഥികളെ പരീക്ഷക്ക് സമ്മർദം ചെലുത്തരുത്. കുട്ടികൾ പരീക്ഷയെ ഭയക്കുന്നില്ല. അധ്യാപകരും രക്ഷിതാക്കളും കുട്ടികളിൽ സമ്മർദം ചെലുത്തുന്നത് […]
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ […]