പാലക്കാട് കുഴൽമന്ദം സ്കൂളിലെ വിദ്യാർഥി സ്നേഹയുടെ കവിത ആലപിച്ചാണ് ധനമന്തി ബജറ്റ് വായിക്കുകയാണ്. കോവിഡ് പോരാളികളെ മുഴുവൻ അഭിനന്ദിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. 4000 തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിക്കും. ഏതൊക്കെ വേണമെന്ന് ആരോഗ്യ വകുപ്പിന് തീരുമാനിക്കാം മുഴുവന്‍ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തും. ഏപ്രിൽ മുതല്‍ ഇത് പ്രാബല്യത്തിൽ വരും. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ വിസന ഫണ്ടും , മെയിന്റനൻസ് ഫണ്ടും ഉയർത്തും. 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും 2021-2022 വർഷത്തിൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മൂന്ന് ലക്ഷം അഭ്യസ്ഥ വിദ്യർക്കും അഞ്ച് ലക്ഷം മറ്റുള്ളവർക്കുമാണ് സര്‍ക്കാര്‍ തൊഴിലൊരുക്കുക.
Related News
എം.കെ രാഘവനും ജയരാജനും പത്രിക സമര്‍പ്പിച്ചു
ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറും പത്രിക സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ അസാന്നിധ്യത്തിലായിരുന്നു രാഘവന് പത്രിക സമര്‍പ്പിച്ചത്. കണ്ണൂരില്‍ പി. കെ ശ്രീമതിയും കാസര്‍കോട് സതീഷ് ചന്ദ്രനും തിരുവനന്തപുരത്ത് സി. ദീവാകരനും ഇന്ന് പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാഘവന് പിന്നാലെ എല്‍.ഡി.എഫ് […]
ക്രോസ് വോട്ട് ചെയ്തയാൾ കുലംകുത്തി; തിരിച്ചറിഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകുമെന്ന് പന്ന്യൻ രവീന്ദ്രൻ
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ക്രോസ് വോട്ടിംഗിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത എംഎൽഎ കുലംകുത്തിയാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്തയാളെ തിരിച്ചറിഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകും. എൽഡിഎഫ് എംഎൽഎമാർ വോട്ട് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ അധാർമികതയാണ് ഇത്. ഒരു വോട്ടാണെങ്കിലും അത് ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് അപകടമാണ്. ഒരാളെങ്കിലും ഇങ്ങനെ ചെയ്തത് ഭയപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചെയ്തത് ഏതു പാർട്ടിക്കാരനായാലും നടപടി ഉണ്ടാകുമെന്ന് […]
‘തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്’; തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി
മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയത്തെ നേരിടുന്ന തമിഴ്നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള പരമാവധി സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നു. ഈ കെടുതിയിൽ തമിഴ് സഹോദരങ്ങളെ നമ്മൾ ചേർത്തു നിർത്തേണ്ടതുണ്ട്. തമിഴ്നാട്ടിൽ ഇതിനകം […]