ശബരിമല മകരവിളക്ക് ഇന്ന് .വെർച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അനുമതി ലഭിച്ച 5000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 8.14 നാണ് മകര സംക്രമ പൂജ തുടർന്ന് അഭിഷേകവും മറ്റ് വിശേഷാൽ പൂജാ ചടങ്ങുകളും നടക്കും . പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തുടർന്നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദർശനവും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
Related News
സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം: മകരവിളക്ക് വരെ എല്ലാ ദിവസവും ഒരു ലക്ഷത്തോളം പേര് എത്തിയേക്കും
ശബരിലയിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകൾ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ. 89930 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളിൽ ബുക്കിങ് കുറവാണ്. ജനുവരി ഒന്ന് […]
ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ.
കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസ്; വയോധികന് 40 വർഷം തടവ്
കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 40 വർഷം ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തലശ്ശേരി പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. കണ്ണൂർ സ്വദേശി പി മുഹമ്മദിനെയാണ് 40 വർഷം തടവിന് വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. 63-കാരനായ പ്രതി 11 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.കെ ഷൈമ ഹാജരായി.