India Travel

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യുവാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

യാത്രകളെന്നും ഒരാവേശമാണ്. ഒരോ യാത്രകളില്‍ നിന്നും കിട്ടുന്ന അനുഭവങ്ങള്‍, ബന്ധങ്ങള്‍, തിരിച്ചറിവുകള്‍ ഹരം പിടിപ്പിക്കുന്ന ഓര്‍മകളാണ്. ഈ യാത്രകളെ അതിരറ്റു സ്‌നേഹിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലര്‍ക്കതിനോട് എന്തെന്നില്ലാത്ത അഭിനിവേശവും ആവേശവുമാണ്. മറ്റു ചിലര്‍ക്കാവട്ടെ സ്വന്തത്തെ കണ്ടെത്താനുള്ള വഴികളും. യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്കായി ഇതാ പുതിയൊരു വാര്‍ത്ത കൂടി. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യുവാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി. തെക്കേ അമേരിക്കയിലെ സുരിനാമിലേക്ക് വിസയില്ലാതെ യാത്ര സാധ്യമാക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഇന്ത്യക്കാര്‍ ഏറെയുള്ള സുരിനാമില്‍ ഇന്ത്യന്‍ വംശജനായ ചന്ദ്രികപേര്‍സാദ് സന്തോഖിയെന്ന ചാന്‍ സന്തോഖിയാണ് പ്രസിഡന്റ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പടുത്തുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കും ഇതെന്ന് സന്തോഖി പറഞ്ഞു. ഇന്ത്യയുടെ ഇത്തവണത്തെ റിപബ്ലിക്ക് ദിനത്തിലെ അതിഥികൂടിയാണ് അദ്ദേഹം. ഇനിസുരിനാമിനെപറ്റി പറഞ്ഞാല്‍ ഡച്ച് കൊളോണിയല്‍ വാസ്തു വിദ്യയും ഉഷ്ണമേഖല മഴക്കാടുകളും ഒരു കൊച്ചു രാജ്യമാണിത്. തെക്കെ അമേരിക്കയില്‍ സ്പാനിഷ് ഭാഷ സംസാരിക്കാത്ത നാലു രാജ്യങ്ങളിലൊന്ന്.

ഏതൊരു ലാറ്റിനമേരിക്കന്‍ രാജ്യം പോലെ തന്നെ യൂറോപ്യന്‍ അധിനിവേശത്തിനിരയായിട്ടുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ഡച്ചാണ്. 17ാം നൂറ്റാണ്ടിലെ ട്രേഡിംഗ് പോസ്റ്റ്, ഫോര്‍ട്ട് സീലീഡിയ, 1885 ല്‍ നിര്‍മ്മിച്ച സെന്റ് പീറ്റര്‍ പോള്‍ ബസിലിക്കകളൊക്കെയുണ്ടിവിടെ. ഇനിയുമുണ്ട് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍.

സെര്‍ബിയ
1. യൂറോപിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഷന്‍ഗന്‍ വിസയാണ് വില്ലന്‍. എന്നാലിനി പേടിക്കണ്ട, സെര്‍ബിയക്ക് പറക്കാം. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു യൂറോപ്യന്‍ രാജ്യമാണിത്. ഹോട്ടല്‍ ബുക്കിങും യാത്ര രേഖകളും മാത്രം മതി. യൂറോപിന്റെ വശ്യമായ സൗന്ദര്യത്തിനൊപ്പം ചരിത്രംകൊണ്ടും സംസ്‌കാരംകൊണ്ടും സംപുഷ്ടമാണിവിടം. സഞ്ചാരികളുടെ ഇഷ്ടയിടം. 30 ദിവസത്തേക്ക് വിസയുടെ ആവശ്യമില്ല.ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

2. അതി മനോഹരമായ ദ്വീപ് സമൂഹമാണ് മാലി ദ്വീപ്. എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കുന്നടം. ഇവിടെ മുപ്പത് ദിവസം ഫ്രീ വിസയാണ്. 1192 ദ്വീപ് സമൂഹങ്ങളാണ് മാലി ദ്വീപിലുള്ളത്. എങ്കിലും വളരെ കുറച്ച് ദ്വീപുകള്‍ മാത്രമാണ് ഉപയോഗ്യമായിട്ടുള്ളത്. നൂറ്റണ്ടുകള്‍ക്ക് മുന്‍പ് തന്നെ മാലി കടല്‍ യാത്രികരുടെ ഒരു വിശ്രമ കേന്ദ്രമായിരുന്നു ഇവിടം. കേരളത്തോട് വളരെ സാമ്യമുള്ള ഭക്ഷണ രീതിയുമാണിവിടെ.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍
3. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. 80 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ അഗ്നിപര്‍വ്വത സ്‌പോടനം വഴിയാണ് ഈ ദ്വീപുകള്‍ ഉണ്ടായത്. അറേബ്യന്‍ സഞ്ചരികളാണ് ഈ ദീപില്‍ ആദ്യം എത്തിച്ചേര്‍ന്നതെന്ന് പറയുന്നു. ഉഷ്ണമേഖലയിലുള്ള കാലാവസ്ഥയാണ്. കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശമാണിത്. മാത്രമല്ല ജനസംഖ്യയില്‍ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്. ഓണ്‍ അറേവല്‍ വിസയാണിവിടെ.ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍4. തെക്കന്‍ ചൈന കടലിലെ 236 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹോങ്കോങ്ങ്. ലോകത്തിലെ ആകെ ആറ് ഡിസ്‌നിലാന്റ് പാര്‍ക്കുകളില്‍ ഒരെണ്ണം ഇവിടെയാണ്. പ്രശസ്തമായ സിം ഷാ ശൂഈ, കൗലൂണ്‍, തിന്‍കൗ എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടെ പ്രീ അറൈവല്‍ രജിസ്ട്രഷന്‍ ചെയ്യണം അതിന് ഏകദേശം 1000 രൂപ വരും.ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍5. ഹെയ്ത്തി: ഇതൊരു കരീബിയന്‍ രാജ്യമാണ്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ചുരുങ്ങിയ കാലത്തേക്ക് അതായത് 90 ദിവസം വരെ വിസയില്ലാതെ ഹെയ്തിയില്‍ താമസിക്കാം. ടൂറിസ്റ്റുകള്‍ക്കും ബിസിനസുകാര്‍ക്കുമാണിത് ബാധകം. ബാര്‍ബേഡോസ്, നേപ്പാള്‍, ഭൂട്ടാന്‍, സെനഗള്‍, ട്രിനിഡാഡ് ടൊബാഗോ, ഗ്രനഡ ഡൊമനിക്ക, സമോവ നിയുവെ തുടങ്ങിയ 16 രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. കൂടാതെ 43 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ആയും 36 രാജ്യങ്ങളില്‍ ഇ-വിസയിലൂടെയും നമുക്ക് പറക്കാം. വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചിരുന്നു.