സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ബിജെപി എംപി ഹേമമാലിനി. കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ഹേമമാലിനി ചോദിക്കുന്നു. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി ആരോപിച്ചു.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്
ഹേമമാലിനി
നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ അതിശൈത്യവും മഴയും വകവെക്കാതെ കര്‍ഷകര്‍ സമരത്തിലാണ്. കര്‍ഷക സമരത്തെ ബിജെപി നേതാക്കള്‍ ഇതിന് മുന്‍പും അധിക്ഷേപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി മുനിസ്വാമി ആരോപിച്ചത് പണം നല്‍കിയാണ് കര്‍ഷകരെ സമരത്തിന് കൊണ്ടുവന്നതെന്നാണ്. പിസ തിന്നുന്ന, വ്യാജ കര്‍ഷകരാണ് ഡല്‍ഹിയില്‍ സമരം ചെയ്യുന്നതെന്നും എംപി ആക്ഷേപിച്ചു.
പക്ഷിപ്പനി പരത്താന്‍ വന്നവരാണ് സമരക്കാരെന്നും അവര്‍ ചിക്കന്‍ ബിരിയാണി ആസ്വദിച്ച് തിന്നുകയാണെന്നും രാജസ്ഥാനിലെ ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ ആക്ഷേപിച്ചു. അവര്‍ തീവ്രവാദികളും കള്ളന്മാരും കര്‍ഷകരുടെ ശത്രുക്കളുമൊക്കെയാവാം. അവര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.