‘ആസാദ് ജമ്മു കശ്മീർ’ എന്ന് രേഖപ്പെടുത്തിയ ഭൂപടവുമായി കേന്ദ്ര സർക്കാർ വെബ്സൈറ്റ്. കേന്ദ്ര സർക്കാരിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് അന്വേഷണ ബ്യൂറോ യുടെ വെബ്സൈറ്റിലാണ് ഭൂപടം. വിവാദമായതിനു ശേഷം ഭൂപടം സൈറ്റിൽ നിന്നും മാറ്റി. കശ്മീരിന്റെ പടിഞ്ഞാറൻ ഭാഗത്തെ ആസാദ് ജമ്മു കശ്മീർ അഥവാ സ്വതന്ത്ര ജമ്മു കശ്മീർ എന്ന അടയാളപ്പെടുത്തിയ അന്വേഷണ റിപ്പോർട്ടാണ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നത്.
2019 ജൂലൈയിൽ ഉണ്ടായ “ഗൗരവതരമായ സംഭവത്തിന്റെ “റിപ്പോർട്ടാണ് ഇത്. ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക്പറന്ന വിസ്താര വിമാനം മോശം കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടു അമൃതസറിൽ ഇറക്കിയിരുന്നു. 460 കിലോഗ്രാം ഇന്ധനം മാത്രമാണ് ഇതിൽ ബാക്കിയുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ചു എയർക്രാഫ്റ്റ് ആക്സിഡന്റ് അന്വേഷണ ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് ഈയടുത്താണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിലാണ് വിവാദ ഭൂപടമുള്ളത്.