India National

സുപ്രീം കോടതി പാനലിനു മുൻപാകെ കർഷകർ ഹാജരാകില്ല

കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനു സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മണിക്കൂറുകൾ ശേഷം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഹാജരാകിലെന്നു സമരം ചെയ്യുന്ന കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കണമമെന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു.

” കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദേശങ്ങളെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സുപ്രീം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഒറ്റക്കോ കൂട്ടായോ പങ്കെടുക്കാൻ താല്പര്യമില്ല ” – സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ സുപ്രീം കോടതി നടത്തിയ ഗൗരവപൂർണ ഇടപെടലിനെ ബഹുമാനിക്കുന്നതായും കർഷകർ പറഞ്ഞു. പാനലിന് മുൻപാകെ ഹാജരാവേണ്ടതില്ലെന്നത് ഐക്യകണ്ഠമായ തീരുമാനമാണെന്ന് പ്രസ്താവനയിൽ പറയുന്നു.