നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ച ഇടപ്പള്ളി നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ ഡിപിഐ അനുമതി നല്കി. ഇന്ന് നടന്ന ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയ വാര്‍ത്ത മീഡിയവണാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.
Related News
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസ്; പ്രതികൾക്ക് സമൻസ് അയച്ച് ഇ.ഡി
വയനാട് പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് വിജിലൻസ് കേസിൽ പ്രതികളായ മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളോട് ഹാജരാവാൻ ED യുടെ സമൻസ്. ഈ മാസം 11 നും അടുത്തമാസം 12നും കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് നൽകിയിട്ടുള്ളത്. ഈ ഡി സമൻസ് അയച്ചിരിക്കുന്നവരിൽ പലരും ക്രമക്കേടിൽ പങ്കില്ലാത്തവരാണെന്ന് മുൻ ഭരണസമിതി അംഗം മണി പാമ്പനാൽ പ്രതികരിച്ചു വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ മുൻ ബാങ്ക് ഭരണസമിതി അംഗങ്ങളോടാണ് ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത് .മുൻ ബാങ്ക് […]
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തു; ചികിത്സാപിഴവെന്ന് ആരോപണം
പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ […]
പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം
പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് സർക്കാർ തലത്തിൽ ധാരണ. ജൂലൈ ഒന്നു മുതൽ സെസ് പിരിച്ചു തുടങ്ങാനാണ് ആലോചന. നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില കയറ്റുന്ന സെസ് തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സർക്കാർ നീക്കം.എന്നാൽ സാങ്കേതിക കാരണങ്ങളാണ് സെസ് ഈടാക്കൽ നീട്ടാൻ കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയ ബജറ്റിലെ നിർദ്ദേശം വൻ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ വിലക്കയറ്റമുണ്ടാകില്ലെന്നും പറഞ്ഞ് വില കയറ്റരുതെന്നുമായിരിന്നു ധനമന്ത്രിയുടെ […]