കാർഷിക നിയമത്തിൽ വിട്ടു വീഴ്ച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം നടപ്പിലാക്കണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന നിർദേശം കർഷകരുമായുള്ള നാളത്തെ ചർച്ചയിൽ മുന്നോട്ടുവെക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ആഴ്ച്ചകളായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തികൊണ്ടിരിക്കുകയാണ് കര്‍ഷകര്‍.
ഇപ്പോള്‍ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.