സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും. വിലവര്‍ദ്ധനവിന് ബെവ്കോ സര്‍ക്കാരിനോട് അനുമതി തേടി. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. നേരത്തെ 48 രൂപയായിരുന്നത് ഇപ്പോള്‍ 58 രൂപ വരെയാണ് ഇത്തരത്തില്‍ അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചത്. അതുകൊണ്ട് തന്നെ വിതരണക്കാര്‍ വിതരണത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലമൊക്കെ കണക്കിലെടുത്താണ് വില വര്‍ദ്ധനക്ക് ബെവ്കോയുടെ പുതിയ തീരുമാനം. പ്രീമിയം ബ്രാന്റുകള്‍ക്ക് 50 രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related News
പൊലീസുകാരന്റെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു
കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു. കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടി മാത്രം പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കുമാറിന്റെ ഭാര്യ സജ്ന പറഞ്ഞു അതേസമയം ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന. എസ്.സി, എസ്.ടി കമ്മീഷന് പാലക്കാട് എ.ആര് ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തി.
ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത
ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യത. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. ജലനിരപ്പ് 2399.03 അടിയിലേക്ക് എത്തിയാൽ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ജലം തുറന്നുവിടുകയും ചെയ്യും. മഴയുടെ തോതും ഡാമിലേക്കുള്ള നീരൊഴുക്ക് കണക്കിലെടുത്ത് അന്തിമതീരുമാനം ഇന്നുണ്ടാകും. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. പെരിയാറിന്റെ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139.35 അടിയിലെത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് […]
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത്പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. […]