നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
Related News
വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ
മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.(Vizhinjam Port will be opened in May) അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ […]
കോട്ടയത്തേക്ക് പരിഗണിച്ചത് ജോസഫിന്റെ പേര്, പിന്നെ എങ്ങനെ മാറിയെന്നറിയില്ല; മോന്‍സ് ജോസഫ്
കോട്ടയം സീറ്റിലേക്ക് കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പരിഗണിച്ചത് പി.ജെ ജോസഫിന്റെ പേരായിരുന്നുവെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പിന്നീട് എങ്ങനെ ആ പേര് മാറിയെന്ന് അറിയില്ല. ജോസഫിന് സീറ്റ് നിഷേധിച്ചത് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്, യു.ഡി.എഫ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്നെത്തിയാല്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും മോന്‍സ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി പ്രഖ്യാപിച്ചത്. ഇതില്‍ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ജോസഫ് വിഭാഗം […]
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കെ.വി തോമസിനെ നീക്കി
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തിൽ തന്നെ തുടരും. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ നേരത്തെ ്റിയിച്ചിരുന്നു. പദവികളിൽ നിന്ന് കെ വി തോമസിനെ മാറ്റി നിർത്താനായിരുന്നു തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദേശിച്ചതെന്നും, ആ നിർദേശം കോണ്‍ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ […]