World

ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക അടച്ചു

ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് അമേരിക്ക ഔദ്യോഗികമായി അടച്ചു. ഫലസ്തീനികളുടെ എംബസിയായാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നിരീക്ഷിക്കുക.

ഫലസ്തീന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനത്തെ ഇസ്രയേല്‍ എംബസിയില്‍ ലയിപ്പിക്കാനാണ് തീരുമാനം. ജറുസലേമിലെ കോണ്‍സുലേറ്റ് ദശകങ്ങളായി ഫലസ്തീനു വേണ്ടിയുള്ള എംബസിയെന്ന മട്ടിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചില സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് അറിയിക്കുന്നത്. എന്നാല്‍ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലെ നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും അറിയിക്കുന്നു. എന്നാല്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ മാറ്റാനുള്ള അമേരിക്കന്‍ തീരമാനത്തെ ഫലസ്തീനികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇസ്രായേലിനും ഫലസ്തീനുമിടയില്‍ സമാധാനത്തിന്റെ വക്താക്കളാകാന്‍ അമേരിക്കയ്ക്ക് യോഗ്യതയില്ലെന്നായിരുന്നു ഫലസ്തീന്‍ ഭരണകൂടത്തിന്റെ കുറ്റപ്പെടുത്തല്‍. കോണ്‍സുലേറ്റ് മാറ്റാനുള്ള ഇപ്പോഴത്തെ തീരുമാനം ഫലസ്തീന്‍ നയതന്ത്രബന്ധം പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.