തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ച് കോൺഗ്രസ് നേതാക്കൾ. ഗ്രൂപ്പ് വീതം വെക്കൽ തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ജില്ലാ നേതൃത്വങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ.സി ജോസഫും അടൂർ പ്രകാശും ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉൾപ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വി.ഡി സതീശൻ ഉന്നയിച്ചു.
Related News
കണ്ണൂർ സർവകലാശാല വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂർ സർവകലാശാല വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ യോഗ്യത പ്രിയ വർഗീസിനില്ലെന്നാണ് ആക്ഷേപം. കണ്ണൂർ യൂണിവേഴ്സിറ്റിയെ സിപിഎം പഠനകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന് നേതൃത്വം കൊടുക്കന്ന വിസിയോട് ഇത് അവസാനിപ്പിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. യുജിസി ചട്ടം അനുസരിച്ച് […]
കൊച്ചിയില്‍ ഐസിയു ബെഡ്ഡിന് ക്ഷാമം
എറണാകുളം ജില്ലയില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. അതിനാല്‍ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായ ഐസിയു ബെഡ്ഡുകള്‍ എല്ലാം നിറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതേസമയം ജില്ലയിലെ 48 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നു. 26.33 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 244 മേഖലകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 23,437 പേര്‍ക്കാണ്. കൂടുതല്‍ ഡോക്ടര്‍മാരെ […]
കേശവന് ചേട്ടന്റെ അടിമുടി മാറ്റം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; കിടിലന്‍ മേക്കോവര്‍
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഒരു 55 വയസുകാരന്റെ മേക്കോവര്‍ വീഡിയോ ആണ് ട്രെന്റിംഗ്. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശവേട്ടനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. കേശേവേട്ടനെ കിടിലം മേയ്ക്കോവറിലൂടെ സ്റ്റൈലിഷ് മോഡലാക്കിയിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലെ ഒരുകൂട്ടം യുവാക്കള്‍. ലുങ്കിയും ഷര്‍ട്ടും ധരിച്ച് കയ്യില്‍ ഒരു വടിയുമായി മാത്രമേ കേശവേട്ടനെ ചെര്‍പ്പുളശ്ശേരിക്കാര്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ആ കേശവേട്ടന്റെ കിടിലം മേയ്ക്കോവര് കണ്ട് കേരളക്കരയാകെ അമ്പരപ്പിലായിരിക്കുകയാണ്. മേയ്ക്കോവര് ആശയവുമായി മോക്ക മെന്‍സിന്റെ കുട്ടികള്‍ എത്തിയപ്പോള്‍ കേശവേട്ടന് പറഞ്ഞത് ഒരു ബിഗ് നോ ആയിരുന്നു. […]