പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നതാണ് സൂചന. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെക്കുമെന്നും, കുഞ്ഞാലിക്കുട്ടിയും മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
Related News
ടിക് ടോക്കില്‍ തീരുന്നില്ല ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം
ഗണേശ വിഗ്രഹം വരെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നത് അസംസ്കൃത വസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്നും ഇതില്‍ തെറ്റില്ലെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞിരുന്നു ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യയില്‍ ബഹിഷ്കരിക്കാനുള്ള നീക്കം വിജയിക്കണമെങ്കില്‍ വിവിധ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ശക്തമായ ബോധവല്‍ക്കരണവും വേണ്ടിവരുമെന്ന് സൂചന. ഫാര്‍മസി, കാര്‍ഷിക, രാസവള മേഖലകളില്‍ സമീപകാലത്തൊന്നും ബഹിഷ്കരണം സാധ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇന്ത്യയിലേക്കുള്ള ചരക്കു വിതരണം തടസ്സപ്പെടുമെന്ന് മുന്നില്‍ കണ്ട് ചൈന പുതിയ കുതന്ത്രങ്ങളുമായി രംഗത്തെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് […]
നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ
നടിയെ ആക്രമിച്ച കേസ് ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. കേസ് പരിഗണിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹർജികളാണ് ജഡ്ജി ഹണി എം. വർഗീസിന് മുന്നിലുള്ളത്. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് രേഖകൾ സിബിഐ കോടതിയിലേക്ക് തിരികെ അയക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണക്കോടതി മാറ്റം […]
കെ.എം മാണിയെ അനുസ്മരിച്ച് കേരള നിയമസഭ
അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. പകരംവയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു . മാണിയുടെ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ബെനവലന്റ് ഫണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ .എം മാണിയെന്ന സാമാജികനോടുള്ള ആദരം വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിലെ കെ .എം മാണി അനുസ്മരണം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു മാണിയുടെ നഷ്ടം നികത്താനാകാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട […]