സോഷ്യൽമീഡിയയിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ദുബൈയിൽ ഓൺലൈൻ വഴി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന അനുസരിച്ച് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, അത് മറ്റുളളവരുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വിധമാകരുതെന്ന് എം.എ യൂസഫലി പറഞ്ഞു. വ്യക്തിപരമായി ഇത്തരം പ്രചാരണങ്ങൾ തന്നെ ബാധിക്കുന്നതല്ല എന്നാൽ, അരലക്ഷത്തിലേറെ വരെ ജീവനക്കാരെ വേദനിപ്പിക്കുന്ന വിധം അപവാദപ്രചരണം നടക്കുന്നതിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് കാലത്ത് ഇ കോമേഴ്സ് രംഗത്ത് 200 ശതമാനം വളർച്ചയാണ് ലുലു ഗ്രൂപ്പിനുണ്ടായത്. അടുത്തവർഷം ഇത് 500 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും 27 പുതിയ പദ്ധതികൾ ഗ്രൂപ്പ് പൂർത്തിയാക്കിയെന്നും യൂസഫലി പറഞ്ഞു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മാത്രമല്ല ജനങ്ങൾ ജനാധിപത്യപരമായ തെരഞ്ഞെടുത്ത ഏതൊരു ഭരണസമിതിയെയും അർഹിക്കുന്ന ആദരവോടയാണ് കാണേണ്ടത്. അതാണ് ജനാധിപത്യ മര്യാദ. എന്നാൽ, തനിക്കോ തന്റെ സ്ഥാപനങ്ങൾക്കോ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും യൂസഫലി വ്യക്തമാക്കി.
Related News
മരട് കേസ്; നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം
കൊച്ചി : തീരപരിപാലന നിയമം(സി.ആര്.ഇസഡ്.) ലംഘിച്ച് മരടില്‍ പണിത നാല് ഫ്ളാറ്റുകളുടെ അഞ്ചു ടവറുകള്‍ നിലംപതിക്കാന്‍ ഇനി കൃത്യം രണ്ടുമാസം മാത്രം. ഇവ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ വേണ്ടത് 1600 കിലോ സ്ഫോടകവസ്തുക്കള്‍. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുക. ഒറ്റദിവസം സ്ഫോടനം നടത്തി നാല് ഫ്ളാറ്റുകളും തകര്‍ക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. ഇതു സാഹസമാണെന്നും മൂന്നുദിവസമായി നടത്തണമെന്നും പെട്രോളിയം ആന്‍ഡ് എക്സ്പ്ലൊസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന്(പെസോ) നിലപാടെടുത്തു. ഇന്ദോറില്‍നിന്നുള്ള സ്ഫോടന വിദഗ്ധന്‍ ശരത് […]
പ്രചരണ ചൂടില്‍ എറണാകുളം; പ്രതീക്ഷയോടെ മുന്നണികള്‍
വാഹന പ്രചാരണം തുടങ്ങിയതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലെത്തി. പലയിടത്തും ഇരുമുന്നണികളുടെയും ശക്തി പ്രകടനമായി മാറിയിരിക്കുകയാണ് പ്രചാരണം. ചേരാനെല്ലുർ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു എൽഡിഎഫ് – യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം. കാൽനട പ്രചാരണം കഴിഞ്ഞ് വൈകിട്ടായപ്പോഴേക്കും സ്ഥാനാർത്ഥികൾ ചേരാനെല്ലൂരിലെ ഇടയക്കുന്നത്ത് എത്തി. റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് മുന്നണിയുടെയും പ്രവർത്തകർ. യു.ഡി.എഫ് സ്ഥാനാഥി ടി.ജെ വിനോദ് എത്തിയ ഉടൻ ആദ്യം പോയത് എൽ.ഡി.എഫ് നേതാക്കൾക്കടുത്തേക്ക്. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയുടെ വാഹനപ്രചാരണം പി.രാജീവ് ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസം […]
രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ തുടങ്ങി ; ആവേശത്തിൽ അണികൾ
വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും റോഡ് ഷോ തുടങ്ങി. 2 കിലോമീറ്ററാണ് റോഡ് ഷോയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്.ഇതോടെ അണികളെല്ലാം ആവേശത്തിലാണ്. ആയിരങ്ങളാണ് വെയിൽ പോലും കണക്കിലെടുക്കാതെ രാഹുലിനെ കാണാൻ എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട് ജില്ലാ കളക്ടർക്ക് മുമ്പാകെ അൽപ്പം മുമ്പാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലീംലീഗ് പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതോടെ ജനസാഗരമാണ് വയനാട്ടിൽ. റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും […]