പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും ദേശീയ സമിതി അംഗവുമായ കെ എം ശരീഫ് അന്തരിച്ചു. 56 വയസ്സായിരുന്നു. മംഗളൂരൂവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മികച്ച വാഗ്മിയും നേതൃപാടവുമുള്ള കെ എം ശരീഫ് കര്‍ണാടകയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഖബറടക്കത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു.
Related News
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ്
കെഎസ്ആർടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടി ആലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിൻറെ നീക്കം.അതേസമയം സമരമുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് തൊഴിലാളി സംഘടനകൾ. മാസം പകുതി പിന്നിട്ടു. ശമ്പളം നൽകാത്തതിനെതിരെ പണിമുടക്കടക്കമുള്ള സമരവും നടത്തി. എന്നിട്ടും സർക്കാർ കുലുങ്ങാതായതോടെയാണ് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരം കടുപ്പിക്കുന്നത്.ഗതാഗമന്ത്രി അനാവശ്യപിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ആരോപണം.നാളെ മുതൽ ഭരണാനുകൂല സംഘടന സിഐടിയുവും സമരം പ്രഖ്യാപിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി.പിന്നാലെ തിരക്കിട്ട ചർച്ചകൾ. മന്ത്രിസഭാ യോഗത്തിൽ […]
രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഇന്ന് വയനാട്ടിലെത്തും
രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. തിരുനെല്ലി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിൽ പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് ദേശീയ നേതാക്കളും വരുംദിവസങ്ങളിൽ പ്രചാരണത്തിനായി വയനാട്ടിൽ എത്തുന്നുണ്ട്. രണ്ട് ദിവസത്തെ കേരള പര്യടനത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ പ്രചാരണത്തിന് എത്തുന്നത്. കണ്ണൂരിൽ നിന്ന് രാവിലെ 9.50ന് അദ്ദേഹം തിരുനെല്ലിയിലെത്തും. 10 മുതൽ 10.30 വരെയാണ് ക്ഷേത്രദർശനം. 11 മണി മുതൽ 11.45 വരെയാണ് […]
15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില; തണുത്ത് വിറച്ച് ഡല്‍ഹി
രാജ്യതലസ്ഥാനത്ത് കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്. അതിശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇനിയും താപനില കുറയാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ വരും ദിവസങ്ങളില്‍ ഗതാഗതം തടസ്സപ്പെടാന്‍ […]