സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകൾ ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ജപ്തി നോട്ടീസ് കണ്ട് കർഷകർ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ബുധനാഴ്ച ചേരും. ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കടക്കെണിയും ജപ്തി ഭീഷണിയും കാരണം 2 മാസത്തിനിടെ സംസ്ഥാനത്ത് 9 കർഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തെ തുടർന്ന് ഭൂരിഭാഗം കർഷകരുടെയും വിളകൾ നശിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 11,000 ഹെക്ടർ കൃഷി ഭൂമിയാണ് നശിച്ചത്. ലോൺ തിരിച്ചടവാണ് ഇപ്പോൾ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് സർക്കാർ അടിയന്തരമായി ഇടപെടുന്നത്. ചൊവ്വാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗം കർഷക ആത്മഹത്യ ചർച്ച ചെയ്യും