ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. സി ദിവാകരന് തിരുവനന്തപുരത്തും, ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും രാജാജി മാത്യു തോമസ് തൃശൂരിലും, പി.പി സുനീര്‍ വയനാട്ടിലും സ്ഥാനാര്‍ഥികളാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തിലാണ് തീരുമാനം. 7, 8 തീയ്യതികളില്‍ ചേരുന്ന ദേശീയ എക്സിക്യൂട്ടീവിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Related News
കണ്‍സ്യൂമര്‍ഫെഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍
കണ്‍സ്യൂമര്‍ഫെഡും ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് കണ്‍സ്യൂമര്‍ഫെഡ് വിവരങ്ങള്‍ നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നല്കിയ പരാതിയിന്മേലാണ് കമ്മീഷന് വ്യക്തത വരുത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യ വിവിരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കാത്ത സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ […]
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്; സാങ്കേതിക തടസമുണ്ടെന്ന് വിശദീകരണം
നീണ്ട തര്‍ക്കത്തിനൊടുവില്‍ പാലായില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞുവെങ്കിലും, മുന്നണി ക്യാമ്പിലെ അവ്യക്തത ഒഴിഞ്ഞിട്ടില്ല. ജോസ് ടോമിന് ചിഹ്നം അനുവദിക്കാനാവില്ല എന്ന നിലപാടില്‍ തുടരുകയാണ് പി.ജെ ജോസഫ്. ജോസ് ടോമിന് രണ്ടില ചിഹ്നം നൽകുന്നതിന് സാങ്കേതിക തടസം ഉണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിഹ്നം സംബന്ധിച്ച ചോദ്യത്തിന് പി.ജെ ജോസഫ് മറുപടി പറഞ്ഞു. എന്നാല്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നെന്നും […]
ലക്ഷദ്വീപില്‍ ഇന്ന് തെരഞ്ഞെടുപ്പ്
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപും ഇന്ന് ബൂത്തിലേക്ക്. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ 55,057 വോട്ടര്‍മാരാണുള്ളത്. കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. വാശിയേറിയ പ്രചരണത്തിനൊടുവിലാണ് ഇന്ന് ദ്വീപു നിവാസികള്‍ പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ജനവാസാ മേഖലയായ പത്ത് ദ്വീപുകളിലും കൂടി 55,057 വോട്ടര്‍മാര്‍ മാത്രമാണ് ഈ ലോകസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ആന്ത്രേത്ത് ദ്വീപില്‍ 10212 വോട്ടര്‍മാരുണ്ട്. ചെറിയ ദ്വീപായ ബിത്രയില്‍ 255 വോട്ടര്‍മാര്‍ മാത്രമാണുള്ളത്. 51 പോളിംഗ് സ്റ്റേഷനുകളാണ് ദീപില്‍ ക്രമീകരിച്ചിട്ടുള്ളത്. കുറഞ്ഞ […]