കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. വ്യക്തികൾ സെൽഫ് ലോക്ഡൗണ്‍ പാലിക്കണം. കോവിഡ് വീണ്ടും വർധിച്ചാൽ ബുദ്ധിമുട്ടാകും. സംശയം തോന്നുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. രാഷ്ട്രീയപാർട്ടികൾ ആൾകൂട്ടങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
Related News
തൃപ്പൂണിത്തുറയിൽ കെ ബാബുവിന് അനുകൂല പ്രകടനം, പോസ്റ്റർ
തൃപ്പൂണിത്തുറ നഗരത്തിൽ കെ ബാബു അനുകൂലികളുടെ വൻ പ്രകടനം. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടക്കുന്നത്. മണ്ഡലം ഭാരവാഹികളടക്കം പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ ബാബുവിനെതിരായ പ്രചാരണത്തിന് പിന്നാലെയാണ് അനുകൂലിച്ചുള്ള പോസ്റ്റർ വന്നത്. അതിനിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ചേലക്കരയിലും പോസ്റ്റർ പ്രതിഷേധം തുടരുന്നു. ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. വിജയസാധ്യത ഇല്ലാത്ത സിസി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ട […]
ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് വി.മുരളീധരന്
ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പാര്‍ട്ടിക്ക് പണം നല്‍കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറി. സി.എ.എക്കെതിരെ പ്രമേയം പാസാക്കിയ സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും വി.മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫും പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പൊലീസ് പിടികൂടിയത്. മാറാട് ബാർബർഷോപ്പിൽ വച്ചാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാൾ രക്ഷപെട്ടത്. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു. രണ്ട് കൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പൊലീസുകാരൻ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് പ്രതി കിട്ടിയ അവസരം മുതലാക്കി ഓടിരക്ഷപെട്ടത്.