തദ്ദേശതെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാഞ്ഞത് തീര്‍ത്തും നിരാശാജനകമാണെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. വീഴ്ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം പാർട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞു.
തന്റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. താനെന്ത് തെറ്റാണ് ചെയ്തത്’ മുല്ലപ്പള്ളി വികാരാധീതനായി.
വിജയത്തിന് പിതൃത്വം വഹിക്കാന്‍ ഒരുപാട് തന്തമാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ 20 ൽ 19 നേടിയപ്പോൾ എനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ലെന്നും എന്നിട്ടും ഇപ്പോള്‍ പരാജയം ഉണ്ടായപ്പോള്‍ അതിന്റെ പൂർണ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡൻറ് എന്ന നിലയിൽ താൻ ഏൽക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു