തദ്ദേശതെരഞ്ഞെടുപ്പിനിടെ കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തി മര്‍ദ്ദനത്തിനിരയായ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കി ട്വന്റി ട്വന്റി. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ദമ്പതികള്‍ക്ക് ട്വന്റി ട്വന്റിയുടെ ചീഫ് കോര്‍ഡിനേറ്ററും കിടെക്സ് എം.ഡിയുമായ സാബു എം.ജേക്കബ് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് സംഘടനയെ വിപുലമാക്കാനും, വരുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ടെന്നും പരിപാടിക്കിടെ സാബു.എം ജേക്കബ് പറഞ്ഞു.
വയനാട് സ്വദേശികളും 14 വര്‍ഷമായി കിഴക്കമ്പലത്ത് താമസക്കാരുമായ പ്രിന്റു, ബ്രിജിത ദമ്പതിമാര്‍ക്കാണ് ഒരുലക്ഷം രൂപയുടെ ചെക്ക് ട്വന്റി-20 കൈമാറിയത്. തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് പ്രിന്റുവിനും ബ്രിജിതയ്ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയ ഇരുവരും ഉച്ചയ്ക്കു ശേഷമെത്തി പൊലീസ് സഹായത്തോടെ പിന്നീട് വോട്ട് ചെയ്യുകയായിരുന്നു.