ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന നിലയില്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി മാപ്പ് പറഞ്ഞു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ടി.വിയുടെ മാപ്പപേക്ഷ. റിപ്പബ്ലിക് ടി.വിയുടെ വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീന്‍ ഉമരി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്ലാമി ഹിന്ദില് പ്രവര്‍ത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെക്കുറിച്ച് അത്തരത്തിലുള്ള ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.