Kerala

വോട്ടിങ് മെഷീനില്‍ കൈപ്പത്തിയുണ്ടായിട്ടും കൈപ്പത്തിക്ക് കുത്താനാവാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍

വോട്ടിംഗ് മെഷിനിൽ കൈപ്പത്തി കണ്ടാൽ അടിയുറച്ച കോൺഗ്രസ് പ്രവർത്തകർ അതിനേ വോട്ട് ചെയ്യൂ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള ആദർശധീരരായ കോൺഗ്രസ് നേതാക്കളുടെ കാര്യമാണങ്കിൽ പറയുകയേ വേണ്ട. പക്ഷേ ഇത്തവണ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനല്‍ കെപിസിസി പ്രസിഡന്റ് വോട്ട് ചെയ്ത് കെെപ്പത്തിക്ക് അല്ല.

ഇത്തവണ കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിർത്തിയത് ആര്‍.എം.പിയിലെ സി.സുഗതൻ മാസ്റ്ററെ. കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് വാശി പിടിച്ച മുല്ലപ്പള്ളി ഡി.സി.സിയെ മറികടന്ന് കെപി ജയകുമാറിനെ കെട്ടിയിറക്കി. ലീഗും കെ മുരളീധരനും പരസ്യമായി ഇടഞ്ഞു.

അവസാനം മുല്ലപ്പള്ളി തന്നെ ജയകുമാറിനെ പിൻവലിച്ചു. പിന്മാറാനുള്ള തീയതി കഴിഞ്ഞതിനാൽ ജയകുമാറിൻ്റെ പേരും, കൈപ്പത്തി ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ രണ്ടാമത് ഉണ്ടായിരുന്നു. അങ്ങനെ കൈപ്പത്തിയുണ്ടായിട്ടും വോട്ട് ചെയ്യാൻ കഴിയാതിരുന്ന കെപിസിസി പ്രസിഡൻറായി മുല്ലപ്പള്ളി മാറി