പാക്കിസ്താന്റെ വാദം തള്ളി എഫ് 16 നിര്‍മ്മാതാക്കള്‍. ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് എഫ്16 നിര്‍മാതാക്കള്‍ അറിയിച്ചു. പാകിസ്താന് വ്യോമാക്രണത്തിന് എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ വാദം തെറ്റാണെന്നും എഫ് 16 നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചെന്നുമായിരുന്നു പാക് ആരോപണം.
Related News
നാഗാലാൻഡ് വെടിവയ്പ്പ്; സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു
നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ നേരത്തെ റദ്ധാക്കിയിരുന്നു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ യുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് കോഹിമയിൽ ചേരും. സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്‍ഗ്രസ് സംഘം ഇന്ന് സംഘർഷ മേഖല സന്ദർശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കും. മോൺ ജില്ല ആസ്ഥാനത്തെ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കാനെത്തിയ […]
യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ജലീല്‍
യൂണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ എസ്.എഫ്.ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി
വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ ഉചിതമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം,പോക്സോ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. കോടതി ഉത്തരവിന്റെ പകർപ്പ് […]