കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.
Related News
രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം; എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ നിരാഹാരം
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യം ശക്തമാക്കി നേതാക്കളും പ്രവർത്തകരും. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ മുതിർന്ന നേതാക്കളിലും രാജി സമ്മർദ്ദം ശക്തമാകുകയാണ്. രാജി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യമന്ത്രിമാരും ഇന്ന് രാഹുലിനെ കാണും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ട് ദിവസം 38 കഴിഞ്ഞു. ഇതു വരെ 200ൽ അധികം നേതാക്കൾ രാജിവച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രാദേശിക നേതാക്കൾ ഏറെ […]
അങ്കമാലിയിൽ നൂറ് കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍
എറണാകുളം അങ്കമാലിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. പെരുമ്പാവൂര്‍ സ്വദേശിയാ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തിന്ററെ അടിസ്ഥാനത്തില്‍ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്. തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്. അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ […]