കെ.എം ഷാജി എം.എൽ.എയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഭൂമി കയ്യേറി വീട് നിർമിച്ചതിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോർപ്പറേഷന്റെ നടപടി. 17ന് ഹാജരാകാനാണ് നിർദേശം. കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീട് ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ്. ഇതിന്റെ നിര്‍മാണം അനധികൃതമാണെന്ന് നേരത്തെ കോര്പ്പറേഷന് കണ്ടെത്തിയിരുന്നു. ഇതിന്റെ ക്രമവത്കരണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
Related News
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. എം.എൽ.എമാരുമായി ഹൈക്കമാന്റ് നിരീക്ഷകര്‍ പ്രത്യേകം ചര്‍ച്ച നടത്തും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശ്വാസം. എന്നാല്‍ എം.എല്‍.എമാരുടെ നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്റ് എടുക്കുന്ന നിലപാട് നിര്‍ണായകമാവും. നാളെയെത്തുന്ന ഹൈക്കമാന്റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. ഐ ഗ്രൂപ്പിനൊപ്പം […]
‘മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളെ കണ്ടു’: ചിത്രം പുറത്തുവിട്ട് പി.ടി തോമസ്
മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി തോമസ് എം.എൽ.എ. പ്രതി മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രവും പിടി തോമസ് പുറത്തുവിട്ടു. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി.ടി തോമസ് ആരോപിച്ചു. മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസിന്റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി […]
സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്
വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിർദേശം. ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗൺസിലർമാർ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗൺസിലർമാരുടെ ആക്ഷേപം. വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് ആവശ്യപ്പെട്ടിരുന്നു. ആന നാട്ടിലിറങ്ങിയതോടെ വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ […]