എന്‍ഡിടിവി മാധ്യമപ്രവര്ത്തകന് രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷം കെട്ടി കര്‍ഷക സമരത്തില്‍ പങ്കെടുത്തു, മുസ്ലിംകള് തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു- ഇതെല്ലാം പെരുംനുണകളാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകള്‍. അവയില്‍ ഒരെണ്ണമാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഫ്ലാഗ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ട്വിറ്റര്‍ കൃത്രിമം എന്ന് മുദ്രകുത്തിയ ട്വീറ്റിന്റെ ഉടമ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്.
Related News
കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ?’ കേന്ദ്രമന്ത്രിയോട് എഎപി
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി കെ സിങിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കര്‍ഷകര്‍ കാളയും കലപ്പയുമായി സമരത്തിന് വരണമായിരുന്നോ എന്നാണ് എഎപിയുടെ ചോദ്യം. “കർഷകരുടെ താൽപര്യ പ്രകാരമാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. പ്രതിപക്ഷത്തിന് പുറമെ ഇടനിലക്കാരും സമരത്തിലുണ്ട്. സമരം ചെയ്യുന്നവരുടെ ചിത്രം കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ല” എന്നാണ് മന്ത്രി വി കെ സിങ് പറഞ്ഞത്. മന്ത്രിയുടെ ഈ […]
കര്‍ഷകര്‍ക്കൊപ്പമെന്ന് വേദിയില്‍ മുദ്രാവാക്യം: കേന്ദ്രമന്ത്രിയില്‍ നിന്ന് അവാര്‍ഡ് നിരസിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് കര്‍ഷകസമരത്തിന് പ്രത്യക്ഷമായും പരോക്ഷമായും ഉള്ള പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും പുരസ്കാരം സ്വീകരിക്കാതെ മടങ്ങിയിരിക്കുകയാണ് ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാതെ മടങ്ങിയത്. പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് ലുധിയാനയില്‍ നിന്നുള്ള ഡോ. വരീന്ദര്‍പാല്‍ സിംഗ്. ഫെര്‍ട്ടിലൈസേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് ദാനം. […]
ആദായ നികുതി നിരക്കില്‍ മാറ്റമില്ല; 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇളവ്
75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബ് അതേപടി തുടരും. മുതിര്‍ന്ന പൗരന്മാര്ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവുണ്ട്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. പെന്ഷന്, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി പുനപ്പരിശോധനക്കുള്ള സമയം മൂന്ന് […]