എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് കൺവെൻഷൻ ചേരും. സംസ്ഥാനതലത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് ഇവരുടെ അവകാശവാദം. കഴിഞ്ഞ കുറച്ച് നാളായി ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പിളർപ്പിലേക്ക് നയിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്.ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
Related News
കോഴിക്കോട് യുവതിക്ക് സിക വൈറസ് ബാധ
കോഴിക്കോട് യുവതിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 29 കാരിയായ ചേവായൂർ സ്വദേശിനിക്കാണ് രോഗബാധ. ആലപ്പുഴയിലെ വൈറോളെജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്. യുവതി നിലിവൽ ആശുപത്രി വിട്ടു. ( kozhikode woman suspects zika ) കൊതുകുകളിലൂടെ പകരുന്ന ഫ്ളാവിവൈറസാണ് സിക വൈറസ്. 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 1952 ൽ മനുഷ്യരിലും കണ്ടെത്തി. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീൽ തുടങ്ങിയ പ്രദേശങ്ങളിൽ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ […]
രാജ്യത്ത് ഇന്ന് 37,154 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 724 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇരുപത്തിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി ഉയർന്നത് ഏറെ ആശ്വാസകരമാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മരണ സംഖ്യയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം രോഗികളാണ് കേരളത്തിലും മഹാരാഷ്ട്രയിലുമായി ചികിത്സയിലുള്ളത്.
ഗണ്മാന് കൊവിഡ്; മന്ത്രി എ.കെ. ബാലന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
ഗണ്മാന്മാരില് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ.കെ. ബാലന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 മുതല്‍ 28 വരെ ഗണ്മാന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി മന്ത്രി എ.കെ. ബാലന് അറിയിച്ചു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. അതിനാല്‍ ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു. ഓഫീസ് […]