Kerala

ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും

ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. നാളെ രാവിലെ പത്ത് മണി മുതൽ മുതൽ വൈകീട്ട് ആറ് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ.

അതേ സമയം ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും​മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും പി​ന്നീ​ടു​ണ്ടാ​കു​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​ശു​പ​ത്രി​ക​ളി​ല്‍ മ​തി​യാ​യ ചി​കി​ത്സാ സൗ​ക​ര്യ​വും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും നി​ര്‍​വ​ഹി​ക്കു​ക. എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളും വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​താ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​സ് കാ​ഷ്വാ​ലി​റ്റി ഉ​ണ്ടാ​യാ​ല്‍ പോ​ലും നേ​രി​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ഒ​രു​ക്കേ​ണ്ട​താ​ണ്.

ആ​ന്‍റി സ്നേ​ക്ക് വെ​നം പോ​ലു​ള്ള അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ കി​റ്റും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഓ​ര്‍​ത്തോ​പീ​ഡി​ഷ്യ​ന്‍, ഫി​സി​ഷ്യ​ന്‍, പീ​ഡി​യാ​ട്രീ​ഷ്യ​ന്‍, സ​ര്‍​ജ​ന്‍, അ​ന​സ്തീ​ഷ്യാ ഡോ​ക്ട​ര്‍ എ​ന്നി​വ​ര്‍ ഓ​ണ്‍ കോ​ള്‍ ഡ്യൂ​ട്ടി​യി​ല്‍ അ​ത്യാ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ എ​ത്തേ​ണ്ട​താ​ണ്. മു​ന്ന​റി​യി​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങി താ​ഴെ​ത്ത​ട്ടി​ലു​ള്ള ആ​ശു​പ​ത്രി​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണം.

അ​താ​ത് ജി​ല്ല​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണ്. പ്ര​ശ്ന​ബാ​ധി​ത​മാ​യ എ​ല്ലാ ജി​ല്ല​ക​ളി​ലും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​എ​പ്പോ​ഴും ജാ​ഗ്ര​ത​യാ​യി​രി​ക്ക​ണം. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ക്യാ​മ്പു​ക​ളി​ലും മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്തും. വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കും. ക്യാ​മ്പു​ക​ളി​ലും മ​റ്റും എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണ്.

എ​ല്ലാ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ലും ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രേ​യും അ​ല്ലാ​ത്ത​വ​രേ​യും പ്ര​ത്യേ​കം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​ത്സ​മ​യം റൂ​ട്ട് നി​ശ്ച​യി​ക്കാ​ന്‍ ജി​വി​കെ ഇ​എം​ആ​ര്‍​ഐ​യു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.