ഇന്നലെ നമ്മളിൽ നിന്നും വേർപിരിഞ്ഞ നമ്മുടെ പ്രിയ സോദരി ട്രീസയുടെ ഓർമ്മക്കായി നാളെ ബുധനാഴ്ച്ച (02 .12 ) വൈകുന്നേരം നാലുമണിക്ക് പരിശുദ്ധകുർബാനയും തുടർന്ന് അഞ്ചു മണിമുതൽ ആറു മണി വരെ പൊതു ദർശനത്തിന് സൗകര്യവുമുണ്ടാകും .
വ്യഴാഴ്ച (0 3 .1 2 ) നാലര മുതൽ അഞ്ചര വരെ വീണ്ടും പൊതു ദർശനത്തിന് സൗകര്യമുണ്ടാകും . – കുർബാന ഉണ്ടായിരിക്കുന്നതല്ല
PLACE – FRIEDHOF – SCHULSTRASSE 6 ,8152 OPFIKON
വെള്ളിയാഴ്ച (0 4 .1 2 ) പതിനൊന്നു മണിക്ക് പരിശുദ്ധ കുർബാനയും തുടർന്ന് ഒരു മണി മുതൽ ഒന്നര വരെ പൊതുദർശനവും രണ്ടു മണിക്ക് വിടപറയൽ ശുശ്രുഷകളും ആരംഭിക്കും .
HOLY MASS AT –
ST .ANNA KRICHE -WALLISELLENSTRASSE 20 ,OPFIKON
FUNERAL AT – FRIEDHOF – SCHULSTRASSE 6 ,8152 OPFIKON
സുരക്ഷാ ക്രമീകരണങ്ങൾ കാരണം പൊതു ദർശനം ഗ്രൂപ്പുകൾ ആയിട്ടായിരിക്കും അനുവദിക്കുക ,മാസ്ക് ധരിക്കേണ്ടത് നിർബന്ധമായിരിക്കും.
കുർബാന നടക്കുന്ന ദിവസവും സംസ്കാര ശുശ്രുഷകൾ നടക്കുന്ന ദിവസവും ചടങ്ങുകളിൽ അമ്പതു പേരിൽ കൂടുതൽ അനുവദിക്കുന്നതല്ല എന്നുള്ളത് ശ്രെദ്ധിക്കുമല്ലോ. അതുപോലെ ദേവാലയത്തിന്റെ പരിസരങ്ങളിൽ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചു നേരത്തെ എത്തിച്ചേരുവാൻ ശ്രെമിക്കുമല്ലോ ..
സംസ്കാരകർമ്മങ്ങൾ നടക്കുന്ന വെള്ളിയാഴ്ച്ച ഇപ്പോളത്തെ സാഹചര്യത്തിൽ പരമാവധി തിരക്കുകൾ കുറക്കേണ്ടതാകുന്നു , ആയതിനാൽ സുഹൃത്തുക്കൾ ദയവായി മറ്റുള്ള ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്ന കുര്ബാനകളിൽ പങ്കെടുത്ത് ആദരാജ്ഞലികൾ അർപ്പിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കണമെന്നു അപേക്ഷിക്കുന്നു
ജീവിത യാത്രയിൽ തന്റെ സമ്പാദ്യത്തിൻറെ ഒരംശം എന്നും നാട്ടിൽ അശരണരായവരെ സഹായിച്ചുകൊണ്ടിരുന്ന ട്രീസയുടെ ആഗ്രഹപ്രകാരം പരേതക്ക് പൂക്കൾ / റീത്തുകൾ സമർപ്പിക്കുന്നതിന് പകരമായി അതിന്റെ തുക മൂന്നു ദിവസങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന ബോക്സിൽ സമർപ്പിക്കാവുന്നതാണ് ..ഈ തുക നാട്ടിൽ ട്രീസയുടെ പേരിൽ കുടുംബാംഗങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് – ടോമി തൊണ്ടാംകുഴി 076 343 28 62 , ജോസ് പെല്ലിശേരി 076 564 51 12 , അനിൽ വാതല്ലൂർ 079 609 39 71