സ്വിറ്റസർലണ്ടിലെ ബാസൽ നിവാസി ജയ്‌സൺ കരേടന്റെ പിതാവ് കരേടൻ മാഷ് എന്നറിയപ്പെടുന്ന ശ്രീ ജോർജ് കരേടൻ ,മുരിങ്ങൂർ ,നാട്ടിലെ സമയം ഇന്ന്(01 .03 ) ഉച്ചകഴിഞ്ഞു രണ്ടേമുക്കാലിന് നിര്യാതനായി ..
എട്ടു മക്കളും അമ്മയും അടങ്ങുന്ന കുടുംബം കലാപരമായ എല്ലാ മേഖലകളിലും പിതാവിന്റെ പിൻ തുടർച്ചക്കാരായിരുന്നു …മുരിങ്ങൂർകാർക്കു നഷ്ടപെട്ടത് നല്ലൊരു കലാകാരനേയും അവരുടെ സ്വന്തം മാഷിനെയുമാണ് .
സംസ്കാരകർമ്മങ്ങൾ മൂന്നാം തിയതി ഞായറാഴ്ച മൂന്നു മണിക്ക് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടത്തപ്പെടുന്നതാണ് …
സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു .