ഡല്‍ഹി: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം. ഇതും 10 രൂപയില്‍ നിന്ന് 30 രൂപയാക്കാനാണ് തീരുമാനം. അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് ഈ തീരുമാനമെന്നാണ് റെയില്‍വേയുടെ വിശദീകരണം. നേരത്തതന്നെ മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. മുബൈയിലെ […]
രാജ്യത്ത് കോവിഡ് മരണനിരക്ക് 4500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,89,851 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതുവരെ 2,54,96,330 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,19,86,363 പേർക്ക് രോഗമുക്തിയുണ്ടായി. 2,83,248 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 32,26,719 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 33,059 രോഗികളുമായി തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. 31,337 രോഗികളുമായി കേരളം […]
തിരുവനന്തപുരം വട്ടപ്പാറയില്‍ ഈ മാസം 12ന് മരിച്ച വിനോദിന്റേത് കൊലപാതകമെന്ന് പൊലീസ്.ഭാര്യയുടെ സുഹൃത്ത് മനോജാണ് കൊലപ്പെടുത്തിയതെന്ന് ആറു വയസുകാരനായ മകന് മൊഴി നല്കി.മനോജ് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിവരം.