വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. രണ്ടുദിവസം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. കോണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് മരിച്ചത്. താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്ജന് ഇല്ലാത്തതിനാലാണ് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതെന്നാണ് കാരണമായി പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സര്ജന് ഇല്ലെന്നാണ് വിശദീകരണം. അതേസമയം മൃതദേഹം അഴുകിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Related News
കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി
കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ പൊതുവികാരം. നിലവിലെ ഭാരവാഹികള്‍ തുടര്‍ന്നേക്കും. ഒഴിവുള്ള സ്ഥാനങ്ങളില്‍ പുതിയ ഭാരവാഹികളെ നിശ്ചയിക്കാനും ധാരണ. പുതുതായി നേതൃത്വമേറ്റെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൂടെ പ്രവര്‍ത്തിക്കാന്‍ പുതിയ ടീം വേണമെന്നായിരുന്ന ആഗ്രഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ പുനഃസംഘടന നടത്തുന്നത് പ്രതികൂലമായിരിക്കുന്ന നിലപാടിലായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍. നീണ്ട ചര്‍ച്ചക്കൊടുവിലാണ് ചെറിയ ടീമിനെ നിശ്ചയിക്കാന്‍ ധാരണയായത്. ഇതിനായി ഡല്‍ഹിയിലെത്തി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. […]
നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ്
നിര്‍ഭയ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്ന പ്രതിയുടെ ഹരജിയില്‍ വാദം തുടങ്ങി. പ്രതി മുകേഷ് കുമാര്‍ സിങ് നല്കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വധശിക്ഷക്ക് രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം 14 ദിവസത്തെ സമയം ലഭിക്കും. നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്ന മുകേഷ് കുമാറിന്റെ […]
വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്ക് ധരിക്കണമെന്ന നിര്‍ദേശമില്ല വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്ക് ധരിക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള്‍ മാക്സ് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി […]