ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ മരുന്ന് കമ്പനിയായ ഭാരതി ബയോടെക്കും പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ഐ.സി.എം.ആറും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.
26000 സന്നദ്ധ പ്രവര്‍ത്തകരിലാണ് അവസാനഘട്ട പരീക്ഷണം നടത്തുന്നത്. തദ്ദേശീയമായി വാക്സിന് വികസിപ്പിക്കാനാണ് ശ്രമമെന്ന് ഹര്ഷവര്ധന് പറഞ്ഞു. രണ്ടുമാസത്തിനകം അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും വെബ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.